Narendra Modi PTI
Kerala

'അധികാര കസേര'യില്‍ 25 വര്‍ഷം; മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാംപയിന്റെ കണ്‍വീനര്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴുമുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസം രാജ്യവ്യാപകമായി നിരവധി പരിപാടികള്‍ നടത്തും. 'സേവ സങ്കല്‍പ്പ് മഹോത്സവ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.

2026 ഒക്ടോബര്‍ ഏഴിനാണ് മോദി പൊതുഭരണരംഗത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കുന്നത്.ക്യാംപെയ്‌നിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞം, രക്തദാന ക്യാമ്പുകള്‍, വൃക്ഷത്തൈ നടീല്‍, ആരോഗ്യ ക്യാംപുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാംപയിന്റെ കണ്‍വീനര്‍. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും ഏഴംഗസമിതി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കാനും പരിപാടിയുണ്ട്.

BJP plans nationwide 'Seva Pakhwada' from Sept 17 ahead of PM Modi's 25 years in public office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടേത് പദവിക്ക് നിരക്കാത്ത പ്രസ്താവന; സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല': തുറന്നടിച്ച് ബിനോയ് വിശ്വം

ഒറ്റത്തവണ നിക്ഷേപത്തില്‍ ആകര്‍ഷകമായ മാസവരുമാനം; അറിയാം ഒരുപിടി സ്‌കീമുകള്‍

ഓണത്തിന് ഓട്ടും ആരോ​ഗ്യം കളയണ്ട, വൈകിനേരം ചായയ്ക്ക് ഹെൽത്തി സ്നാക്സ് റെസിപ്പി

മാസം പതിനായിരം രൂപ നിക്ഷേപിക്കാമോ?, പിപിഎഫ് ആണോ എസ്‌ഐപിയാണോ കൂടുതല്‍ മെച്ചം?; താരതമ്യം

ഒറ്റ ​ദിവസം വീണത് '18 വിക്കറ്റുകൾ'; മക്കെയ് പിച്ചിൽ 'പേസ് ഭൂതം'!