

മക്കെയ്: ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ബംഗ്ലാദേശിനെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ വെറും 64 റൺസിനു പുറത്താക്കി ഞെട്ടിച്ചു. മറുപടി ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയും പരുങ്ങലിലാണ്. ആദ്യ ദിനത്തെ കളി അവസാനിച്ചപ്പോൾ ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിലാണ്. ഒന്നാം ദിനത്തിൽ മക്കെയ് പിച്ചിൽ വീണത് 18 വിക്കറ്റുകൾ!
മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റെടുത്ത് ബംഗ്ലാദേശിനെ വിറപ്പിച്ചെങ്കിൽ ആദ്യ ടെസ്റ്റിൽ പരിക്കിനെ തുടർന്നു ടീമിൽ ഇല്ലാതിരുന്ന പ്രീമിയം പേസർ ഷൊരിഫുൾ ഇസ്ലാം രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തി 6 വിക്കറ്റുകൾ വീഴ്ത്തിയാണ് ഓസീസിനെ വെട്ടിലാക്കിയത്.
ഒന്നാം ദിനം കളി നിർത്തുമ്പോൾ 51 റൺസുമായി കാമറൂൺ ഗ്രീൻ ക്രീസിൽ തുടരുന്ന എന്നതാണ് ഓസീസിന്റെ ഏക ആശ്വാസം. നതാൻ ലിയോണാണ് (10) ഒപ്പം ക്രീസിലുള്ളത്. നിലവിൽ ഓസീസിന് 101 റൺസ് ലീഡ്. 42 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിൽ തിളങ്ങിയ മറ്റൊരാൾ. ട്രാവിസ് ഹെഡ് (22) ആണ് രണ്ടക്കം കടന്ന മറ്റൊരാൾ. ജാക്ക് വെതറാൾഡിനു പകരം ഓപ്പണറായി എത്തിയ മാർക്ക് റെൻഷോ 8 റൺസുമായി മടങ്ങി. ഫോം കണ്ടെത്താൻ പെടാപ്പാട് പെടുന്ന മർനസ് ലാബുഷെയ്ൻ വീണ്ടും പരാജയമായി. താരം 4 റൺസ് മാത്രമാണ് എടുത്തത്.
നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് എടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് വെറും 64 റണ്‍സിന് ഓള്‍ഔട്ടായി.
മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വിക്കറ്റുവേട്ട തുടങ്ങിയത്. ടെസ്റ്റ് ചരിത്രത്തില്‍ നാലാം തവണയാണ് സ്റ്റാര്‍ക്ക് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ താരമായി അദ്ദേഹം മാറി. 10 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. ഇതില്‍ 6 ഓവറുകളും മെയ്ഡനായിരുന്നു. 22 പന്തിന്റെ ഇടവേളയില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ക്കിന്റെ വേഗത ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു.
ബംഗ്ലാദേശ് നിരയിലെ ആദ്യ ആറില്‍ നാല് ബാറ്റര്‍മാര്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. ഓപ്പണര്‍മാരുള്‍പ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം സ്റ്റാര്‍ക്കിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. 14 റണ്‍സെടുത്ത ഷോറിഫുള്‍ ഇസ്ലാമാണ് അവരുടെ ടോപ് സ്‌കോറര്‍. ഷോറിഫുലിനു പുറമെ മെഹ്ദി ഹസന്‍ (11), ഹസന്‍ മഹ്മൂദ് (10)തൈജുല്‍ ഇസ്ലാം (11*) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ജയം കുറിച്ചതിനു തൊട്ടടുത്ത മത്സരത്തിലാണ് ബംഗ്ലാദേശ് വന്‍ തകര്‍ച്ച നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates