ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് /ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ബിജെപി ഇടപെടില്ല; ശ്വേത മേനോൻ ബിജെപിക്കാരിയല്ല, മോദി ഭക്തയാണ്: എസ്. സുരേഷ്

കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേടില്ലെന്നും എസ് സുരേഷ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലുണ്ടായ ആഭ്യന്തര തർക്കങ്ങളിലും വിഭാഗീയതയിലും ബിജെപിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി. 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഇടപെടുന്നു എന്ന രീതിയിൽ വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും പാർട്ടിയെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് സിനിമാക്കാരെ ആരെയും വശത്താക്കേണ്ട ഗതികേട് ബിജെപിക്കില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം ബിജെപിയിലേക്ക് വന്നതെന്നും സുരേഷ് കൂട്ടിച്ചേർത്തു.

ശ്വേത മേനോൻ ബിജെപിക്കാരിയല്ല; മാന്യത കാട്ടിയിട്ടുണ്ടെന്ന് ബിജെപി

'അമ്മ'യുടെ നിലവിലെ പ്രസിഡന്റായ ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും എസ്. സുരേഷ് മറുപടി നൽകി. ശ്വേത മേനോൻ ബിജെപിയുടെ പ്രതിനിധിയല്ല. അവർ ഒരു ദേശീയവാദിയും നരേന്ദ്ര മോദിയുടെ ഭക്തയുമായിരിക്കാം, എന്നാൽ ബി.ജെ.പി അംഗമല്ല. മുൻപ് ഇന്നസെന്റ് 'അമ്മ'യുടെ പ്രസിഡന്റായപ്പോൾ സിപിഎം സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നില്ല. രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും കോൺഗ്രസിനെതിരെ ബിജെപി രംഗത്തുവന്നില്ല. രാഷ്ട്രീയത്തിന് അതീതമായി സംഘടനയുടെ കാര്യങ്ങളിൽ ബിജെപി എപ്പോഴും മാന്യത പാലിച്ചിട്ടുണ്ടെന്നും സുരേഷ് ഓർമ്മിപ്പിച്ചു.

The BJP has made it clear that it will not interfere in the internal affairs of the Malayalam movie artists' association, 'AMMA'. BJP State Secretary S Suresh dismissed reports of the party's involvement, stating that the BJP has no need to influence actors using middlemen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ'; തുറന്നു പറഞ്ഞ് എംവി ജയരാജന്‍, 'തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സ്വാഗതം'

'ഡെന്നിച്ചൻ വണ്ടി ഇറക്കി'; ഇഷ്ട വാഹനം സ്വന്തമാക്കി ഹാഷിർ, വൈറലായി വിഡിയോ

'നിങ്ങളും പവര്‍ ഗ്രൂപ്പിന്റെ ഭാഗം, ആരൊക്കെയോ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന പാവ'; ശ്വേതയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

'ഹാളണ്ട് ഭീഷണിയോ... എന്തിന് വെറുതെ ഉറക്കം കളയണം; നോർവെയെ തോൽപ്പിക്കാൻ ബ്രസീൽ റെഡി!'

അതിവേഗ റെയില്‍: ഇ ശ്രീധരന്റെ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി