എ നാഗേഷ് BJP 
Kerala

'ആദ്യം സ്വന്തം പാർട്ടിയിലുള്ളവരെ പിടിച്ചു നിർത്തു; മറ്റത്തൂരിൽ ബിജെപി പിന്തുണച്ചത് സ്വതന്ത്രനെ' (വിഡിയോ)

കോണ്‍ഗ്രസ് വിട്ടുവന്നവരെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മറ്റത്തൂരില്‍ പിന്തുണച്ചത് സ്വതന്ത്രനെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയിലുള്ളവരെ പിടിച്ചു നിര്‍ത്താനാണ്. മറ്റത്തൂരില്‍ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിന്നയാളാണ് ഔസേഫ്. ആ സ്ഥാനാര്‍ഥി സിപിഎമ്മില്‍ ചേര്‍ന്ന് എങ്ങിനെയാണ് മത്സരിച്ചതെന്ന് ടാജറ്റ് പോയി അന്വേഷിക്കണം.

എട്ട് അംഗങ്ങളും രണ്ട് വിമതരുമുള്ള കോണ്‍ഗ്രസില്‍ നിന്ന് നാലംഗങ്ങളുള്ള ബിജെപി ആളുകളെ തട്ടിയെടുത്തു എന്ന് പറഞ്ഞാല്‍, അതിനുത്തരം കോണ്‍ഗ്രസിനോടാണ് ചോദിക്കേണ്ടത് ബിജെപിയോടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റത്തൂരില്‍ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം അവസാനിപ്പിക്കാനും കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം ഇല്ലാതാക്കാനുമാണ് ബിജെപി ഈ നീക്കം നടത്തിയത്.

ബിജെപിയെ അകറ്റാന്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതു പോലെയല്ല ഇത്. സ്വതന്ത്രരെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് വിട്ടുവന്നവരെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചിട്ടില്ലെന്നും നാഗേഷ് പറഞ്ഞു.

BJP state secretary A Nagesh said that party supported an independent candidate in Mattathur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

'കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ'; മലയാള സിനിമ ഉപയോ​ഗിക്കാൻ മറന്നുപോയ നടൻ, 'വാഴ 2' വിൽ കയ്യടി വാരിക്കൂട്ടി ബിജുക്കുട്ടൻ

ബ്രഷ്ചെയ്ത് കഴിഞ്ഞാലും വായ്‌നാറ്റം മാറുന്നില്ലേ? എങ്കിൽ ഇവ ചെയ്യൂ

അഭിഷേക് ശർമയ്ക്ക് 'മുട്ടൻ പണി'; കനത്ത പിഴ ചുമത്തി ബിസിസിഐ, കാരണം അവ്യക്തം !

'നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ വലുത്; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും'

SCROLL FOR NEXT