വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട്; കുമരകത്ത് ബിജെപി അംഗങ്ങള്‍ക്കെതിരെ നടപടി

വിപ്പു ലംഘിച്ച മൂന്ന് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി
BJP Flag
BJP Flag
Updated on
1 min read

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പു ലംഘിച്ച മൂന്ന് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

BJP Flag
തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

പി കെ സേതു, സുനീത് വി കെ, നീതു റെജി എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി സംഘടനാ നടപടി സ്വീകരിച്ചിട്ടുള്ളത്. വിപ്പ് സംഘനത്തിനാണ് നടപടി. കുമരകം പഞ്ചായത്തില്‍ ബിജെപി സഹായത്തോടെ യുഡിഎഫ് പിന്തുണച്ച സ്വതന്ത്രന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

BJP Flag
'ആരും ബിജെപിയിലേക്ക് പോയിട്ടില്ല, അങ്ങനെ പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം'; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ വി ഡി സതീശന്‍

മുന്‍ സിപിഎം പ്രവര്‍ത്തകനും ഇപ്പോള്‍ സ്വതന്ത്രനുമായ എ പി ഗോപിയാണ് കുമരകത്ത് പ്രസിഡന്റായത്. അംഗങ്ങള്‍ക്ക് വാട്‌സാപ്പില്‍ വിപ്പ് അയച്ചിരുന്നു. വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ വ്യക്തമാക്കിയിരുന്നു.

Summary

Action taken against Kumarakom BJP for violating party whip and voting for UDF in Panchayath President election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com