ആലപ്പുഴ; സിപിഎം എംപി എഎ റഹീമിന്റെ വ്യാജ വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷ് (34) ആണ് അറസ്റ്റിലായത്. പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവ് ധരിച്ച് എഎ റഹീം ഇരിക്കുന്ന വ്യാജചിത്രം ഉൾപ്പെടുത്തിയ 28 സെക്കൻഡ് ദൈർഘ്യമുളള വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
വിഡിയോ അപകീർത്തികരമാണെന്നു വ്യക്തമാക്കി എഎ റഹീം എംപിയാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനീഷ് ഉൾപ്പടെ നാലു പേരെ പ്രതിയാക്കി കേസെടുത്തു. തൃശൂർ സ്വദേശി നിഷാദ്, കൊല്ലം മയ്യനാട് സ്വദേശി ശ്രീജേഷ് എന്നിവരും പ്രതികളാണ്. തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ പുലർച്ചെ വീട്ടിലെത്തിയാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates