പരിക്കേറ്റ ഷൈജു 
Kerala

ഉത്സവത്തിനിടെ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും വെട്ടേറ്റ ഇയാളെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം തടയുന്നതിനിടെ കൂടെയുണ്ടായിരുന്ന നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. പൊയിലൂര്‍ ഉത്സവത്തിനെത്തി മടങ്ങിയവര്‍ക്ക് നേരെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ അക്രമമുണ്ടായത്. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് സംഭവം.

അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. അക്രമം നടന്ന പൊയിലൂര്‍ മേഖലയില്‍ കൊളവല്ലൂര്‍ പൊലീസ് സുരക്ഷശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT