രാധാകൃഷ്ണന്‍  
Kerala

കണ്ണൂര്‍ കൈതപ്രത്ത് ഗൃഹനാഥനെ വെടിവച്ചു കൊന്നു; പ്രതി പിടിയില്‍

കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണനാണ്(49) കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് 49കാരന്‍ വെടിയേറ്റ് മരിച്ചു. കൈതപ്രം സ്വദേശി രാധാകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകള്‍ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് എത്തുമ്പോള്‍ ഈ വീടിനു സമീപം മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്നു സന്തോഷ്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയം, 'താന്‍ എല്ലാം പറയാം' എന്ന് ഇയാള്‍ പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ലൈസന്‍സുള്ള തോക്ക് സ്വന്തമായുള്ള ഇയാള്‍ വെടിവയ്പ്പില്‍ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയാണ് സന്തോഷ്. രാധാകൃഷ്ണനും സന്തോഷും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. എപ്പോഴാണ് രാധാകൃഷ്ണന്റെ വീട്ടിലേക്ക് പ്രതി എത്തിയതെന്ന് വ്യക്തമായിട്ടില്ല. തോക്ക് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്‍. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT