
തിരുവനന്തപുരം: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനിൽ സുകുമാരൻ ആശാരിയുടെ ഭാര്യ എ ശാന്തകുമാരി (71) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ മുതൽ ഇവരെ കാണാതായിരുന്നു. ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ കിണർ മൂടിയത് ഒരു ഭാഗം മാറികിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
പരിശോധിച്ചപ്പോഴാണ് ഇവരെ കണറ്റിനുള്ളിൽ കണ്ടെത്തിയത്. മുപ്പതടിയോളം താഴ്ചയുള്ള കിണറിൽ പാതിയോളം വെള്ളമുണ്ടായിരുന്നു. ഫയർഫോഴ്സെത്തുമ്പോഴേക്കും മരണം സംഭവിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ സംസ്കാരം നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക