പൊട്ടിത്തെറിയുണ്ടായ വീട് (blast) 
Kerala

പാലക്കാട് വീട്ടിൽ പൊട്ടിത്തെറി; 2 പേർക്ക് പരിക്ക്; പന്നിപ്പടക്കമെന്ന് പൊലീസ്

പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്കു പരിക്ക്. പുതുന​ഗരത്താണ് പൊട്ടിത്തെറിയുണ്ടായത്. മാങ്ങോട് ലക്ഷംവീട് ന​ഗറിലെ ഷെരീഫ്, സഹോദരി ഷഹാന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിലെ ​ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം.

എന്നാൽ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്നു വീട്ടിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പരിശോധനയിൽ മറ്റ് സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നു പൊലീസ് വ്യക്തമാക്കി. ഷെരീഫ് പന്നിപ്പടക്കം ഉപയോ​ഗിച്ച് പന്നികളെ പിടികൂടാറുണ്ടെന്നും പൊലീസ് പറഞ്ഞു.

അതിനിടെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ആരോപണവുമായി ബിജെപി രം​ഗത്തെത്തി. വീട്ടിനുള്ളിൽ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നിൽ എസ്ഡിപിഐ ആണെന്നും ബിജെപി ആരോപിച്ചു. ഷെരീഫ് ഉൾപ്പെടെ വീട്ടുകാർ എല്ലാവരും എസ്ഡിപിഐ പ്രവർത്തകരാണെന്നും അവർ അരോപിച്ചു.

എന്നാൽ ഷെരീഫ് ഉൾപ്പെടെയുള്ള 12 പേരെ രണ്ട് വർഷം മുൻപ് പാർട്ടിയിൽ നിന്നു പുറത്താക്കി എന്നാണ് എസ്ഡിപിഐ വിശദീകരിക്കുന്നത്.

The blast took place in Puthunagar. The injured were Sharif and his sister Shahana, both from Lakshadweed Nagar, Mangode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT