അനീഷ് ജോര്‍ജ് Screen shot
Kerala

'ആത്മഹത്യയിലേക്ക് തള്ളിവിടുന്നു'; ബിഎല്‍ഒമാര്‍ ഇന്ന് പണിമുടക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് ബിഎല്‍ഒമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്ന് സംയുക്ത സമരസമിതി നേതാക്കളായ എംവി ശശിധരനും കെപി ഗോപകുമാറും പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ച ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ഇന്ന് എസ്‌ഐആര്‍ ജോലികള് ബഹിഷ്‌കരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മര്‍ച്ച് നടത്താന്‍ ബിഎല്‍ഒമാരുടെ തീരുമാനം. ജില്ലാ വരണാധികാരികളായ കലക്ടര്‍മാരുടെ ഓഫീസിലേക്കും മാര്‍ച്ച് നടത്തും.

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് ബിഎല്‍ഒമാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയെന്ന് സംയുക്ത സമരസമിതി നേതാക്കളായ എംവി ശശിധരനും കെപി ഗോപകുമാറും പറഞ്ഞു. മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, ജോലിഭാരവും സമ്മര്‍ദ്ദവും കാരണമാണ് പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രാമന്തളി സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം തേടി. അനീഷ് നേരിട്ടത് കടുത്ത സമ്മര്‍ദമെന്ന് സുഹൃത്ത് ഷൈജു പറഞ്ഞു. എസ്‌ഐആര്‍ ഫോം വിതരണം അനീഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മുപ്പതോളം ഫോം ബാക്കിയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടും സമ്മര്‍ദം പങ്കുവച്ചെന്ന് ഷൈജു പ്രതികരിച്ചു.

BLO's say they will boycott SIR work today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വില കുറയുമോ?, അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി എല്‍പിജി ഇറക്കുമതി ചെയ്യും; കരാര്‍

തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

'അവര്‍ വെറുക്കും, നമ്മള്‍ കുതിച്ചുയരും'; നടിപ്പ് ചക്രവര്‍ത്തി തന്നെയെന്ന് ചന്തു; 'ബെസ്റ്റി'യ്ക്ക് ദുല്‍ഖറിന്റെ മറുപടി

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

സാരി എന്നും പുത്തനായിരിക്കും, ഇങ്ങനെ സൂക്ഷിക്കാം

SCROLL FOR NEXT