BLO's suicide: M V Jayarajan says Aneesh was under severe work pressure SMONLINE
Kerala

ബിഎല്‍ഒയുടെ ആത്മഹത്യ: അനീഷ് കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നുവെന്ന് എം വി ജയരാജന്‍

കേരളത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ സമയം വേണമെന്ന് ബിജെപി ഉള്‍പ്പടെ പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജയരാജന്‍ പറഞ്ഞു. അനീഷിന് കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ സമയം വേണമെന്ന് ബിജെപി ഉള്‍പ്പടെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണ്. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദ്ദമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

ഒരാള്‍ രണ്ട് ജോലി ചെയ്യേണ്ടിവരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണം. നടപടിക്രമങ്ങളില്‍ വ്യക്തതയുണ്ടാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

BLO's suicide: M V Jayarajan says Aneesh was under severe work pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

ഡൽഹി സ്ഫോടനം; കശ്മീരിൽ വനിതാ ഡോക്ടർ കസ്റ്റഡിയിൽ; മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിൽ

കൊച്ചി കസ്റ്റംസ് മറൈൻ വിങ്ങിൽ 19 ഒഴിവുകൾ

'പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ല'; ആര്യ രാജേന്ദ്രനെ പുകഴ്ത്തി വി ശിവന്‍കുട്ടി

ഭക്ഷണം കഴിച്ച് സ്ട്രസ് കുറയ്ക്കാം; എന്തൊക്കെ കഴിക്കണം?

SCROLL FOR NEXT