കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍  Special arrangements
Kerala

P Jayarajan| 'തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന മനസ്സിലുള്ള സഖാവ്', പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലെക്സ്

മധുരയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെയാണ് സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും ഫ്ലെക്സ് ബോര്‍ഡ് വിവാദം. മധുരയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെയാണ് സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്.

സിപിഎം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആര്‍ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഫ്ലെക്സ് ബോര്‍ഡുകള്‍ കണ്ടത്. ഇന്നലെ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോര്‍ഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സമ്മേളനത്തില്‍ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജില്ലയിലെ പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളില്‍ സമാനമായ പോസ്റ്റിട്ടിരുന്നു.

മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി ജയരാജനെ വാഴ്ത്തുന്ന സ്തുതി ഗീതങ്ങളും പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇത് വ്യക്തി ആരാധാന എന്ന നിലയില്‍ ജയരാജനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT