ബോബി ചെമ്മണ്ണൂര്‍ 
Kerala

എല്ലാം വ്യാജ രേഖകൾ, വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികൾ; നിയമപോരാട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍ 

വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സർക്കാർ നൽകണ്ടതാണെന്നുമാണ് കുട്ടികൾ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾ. തര്‍ക്കഭൂമി വാങ്ങി കുട്ടകളെ ഏൽപ്പിക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയപ്പോഴാണ് വിയോജിപ്പ് അറിയിച്ചത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സർക്കാർ നൽകണ്ടതാണെന്നുമാണ് കുട്ടികൾ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ നില്‍ക്കണമെന്ന കുട്ടികളുടെ വികാരമാണ് തന്നെ ഭൂമി വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. വസന്തയുടെ വീട്ടില്‍ പോയി സംസാരിച്ച് ഭൂമി കച്ചവടമാക്കിയെന്നും എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് അവർ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വസന്ത നൽകിയ രേഖകൾ വ്യാജമാണെങ്കിൽ നിയമപോരാട്ടത്തിൽ ഒപ്പമുണ്ടെന്നും ബോബി പറഞ്ഞു. 

കോളനി നിയമവ്യവസ്ഥ അനുസരിച്ച് നാല് സെന്റിന് മുകളിൽ ഭൂമി വിൽക്കാൻ അധികാരമില്ലെന്ന് കുട്ടികൾ അദ്ദേഹത്തെ അറിയിച്ചു. വക്കീലുമായാണ് പോയാണ് കാര്യങ്ങൾ പരിശോധിച്ചതെന്നും കൂടുതൽ പരിശോധിച്ച് കാര്യങ്ങൾ കൃത്യമാക്കുമെന്നും ബോബി പറഞ്ഞു. കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നെന്നും വിവരാവകാശപ്രകാരം വസന്തയ്ക്ക് ഭൂമിയിൽ അവകാരമില്ലെന്നും രേഖകൾ സഹിതം കുട്ടികൾ ബോബിയെ കാണിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT