suhan 
Kerala

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് കുട്ടിയെ കാണാതാകുന്നത്.ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് - തൗഹിത ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നോയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സുഹാന്‍.

വെളുത്ത വരയുള്ള ടീ ഷര്‍ട്ടും കറുത്ത ട്രൗസറുമാണ് കാണാതാവുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്. ഇന്നലെ രാത്രി 12 മണി വരെ കുട്ടിക്കായി സമീപപ്രദേശങ്ങളിലും ജലാശയങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.

The body of five-year-old Suhan, who went missing from Chittoor yesterday, has been found.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പേരാമ്പ്ര അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

'കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ'; മലയാള സിനിമ ഉപയോ​ഗിക്കാൻ മറന്നുപോയ നടൻ, 'വാഴ 2' വിൽ കയ്യടി വാരിക്കൂട്ടി ബിജുക്കുട്ടൻ

ബ്രഷ്ചെയ്ത് കഴിഞ്ഞാലും വായ്‌നാറ്റം മാറുന്നില്ലേ? എങ്കിൽ ഇവ ചെയ്യൂ

അഭിഷേക് ശർമയ്ക്ക് 'മുട്ടൻ പണി'; കനത്ത പിഴ ചുമത്തി ബിസിസിഐ, കാരണം അവ്യക്തം !

'നാലു വോട്ടു കിട്ടാന്‍ വേണ്ടിയുള്ള ഇത്തരം പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ വലുത്; ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും'

SCROLL FOR NEXT