കൊച്ചിയിലെത്തിച്ച രാമചന്ദ്രന്റെ മൃതദേഹത്തില്‍ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.  Screen Grab
Kerala

കേരളത്തിന്റെ നൊമ്പരം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ഡല്‍ഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിവരും നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു.

വെള്ളിയാഴ്ചയാണ് സംസ്‌കാരചടങ്ങുകള്‍. ഇന്ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള രാമചന്ദ്രന്റെ സഹോദരന് എത്താനായാണ് സംസ്‌കാരം വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

കുടുംബത്തോടൊപ്പമായിരുന്നു രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

നസ്രീനയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി, യുവാവിന്റേത് ആത്മഹത്യ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 48 lottery result

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യമില്ല: ഡല്‍ഹി ഹൈക്കോടതി

പുരോഗതിയ്ക്കുള്ള ശിക്ഷയാണോ?; നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധം; കേന്ദ്രസര്‍ക്കാരിന് സ്റ്റാലിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT