പുരോഗതിയ്ക്കുള്ള ശിക്ഷയാണോ?; നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധം; കേന്ദ്രസര്‍ക്കാരിന് സ്റ്റാലിന്റെ മുന്നറിയിപ്പ്

ബിജെപി സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമന്റില്‍ കൊണ്ടുവരാനിരിക്കുന്ന ഡിലിമിറ്റേഷന്‍ ഭേദഗതി ബില്‍ തമിഴ്നാടിനോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു
MK Stalin
എംകെ സ്റ്റാലിൻ ഫെയ്സ്ബുക്ക്
Updated on
1 min read

ചെന്നൈ: മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തമിഴ്നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കില്‍ കേന്ദ്രത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. മണ്ഡലപുനര്‍നിര്‍ണയ വിഷയത്തില്‍ പാര്‍ട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിന് ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം.

MK Stalin
ടിസിഎസിന്റെ ഓഫീസില്‍ അന്താരാഷ്ട്ര ബന്ധമുള്ള 'മതപരിവര്‍ത്തന റാക്കറ്റ്', ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തി കുടുക്കി പൊലീസ്; ആറുപേര്‍ അറസ്റ്റില്‍

'നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന വാള്‍ ഇപ്പോള്‍ നമ്മളിലേക്ക് പതിച്ചിരിക്കുന്നു.' സ്റ്റാലിന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംപിമാരുമായി ചേര്‍ന്ന് നടപടികള്‍ ചെറുക്കാന്‍ ഏകോപിത തന്ത്രങ്ങള്‍ രൂപീകരിക്കും. ബിജെപി സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമന്റില്‍ കൊണ്ടുവരാനിരിക്കുന്ന ഡിലിമിറ്റേഷന്‍ ഭേദഗതി ബില്‍ തമിഴ്നാടിനോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ സംഭാവനയ്ക്കുള്ള ശിക്ഷയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

MK Stalin
ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്ത പിന്‍മാറണം, പുതിയ ഹര്‍ജി നല്‍കി കെജരിവാള്‍

'ബിജെപി തീക്കളിയാണ് കളിക്കുന്നത്. വ്യാഴാഴ്ച തമിഴ്നാട്ടിലെ മുഴുവന്‍ വീടുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും ഡിലിമിറ്റേഷനെതിരെ പ്രതിഷേധവുമായി കരിങ്കൊടികള്‍ ഉയരും. യൂണിയന്‍ സര്‍ക്കാര്‍ തമിഴ്നാടിന്റെ ശബ്ദത്തെ അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.' സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലല്ല, 'തമിഴന്‍' എന്ന നിലക്കുള്ള മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഇത് ഏതെങ്കിലും പാര്‍ട്ടികളെയോ വ്യക്തികളെയോ ബാധിക്കുന്നതല്ല. ഇത് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചാണ്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും എംപിമാരും തയ്യാറാകണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Summary

'Punishment for progress?': Stalin sharpens attack on delimitation plan, calls for state-wide black flag stir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com