Kerala

കാമുകി മറ്റൊരാളോട് ചാറ്റ് ചെയ്തു, പരസ്യമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് കാമുകന്‍, അറസ്റ്റ്

പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയുമായി ഇയാള്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപാസില്‍ വെച്ചാണ് മൊബൈല്‍ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ 17,000 രൂപയുടെ നഷ്ടം ഉണ്ടായതായും മാനഹാനിയുണ്ടായതായും പരിക്കേറ്റതായുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി