ബ്രഹ്മപുരത്ത് പുക നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു/ എക്‌സ്പ്രസ് ചിത്രം 
Kerala

നീറിപ്പുകഞ്ഞ് ഒമ്പതാം ദിനം; ബ്രഹ്മപുരത്ത് പുക നിയന്ത്രിക്കാനുള്ള ശ്രമം ഇന്നും തുടരും

മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് മാലിന്യം നീക്കി പുക കെടുത്താൻ ശ്രമം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 70 ശതമാനം പ്രദേശത്ത് പുക അണച്ചു. ഇനിയുള്ളത് ചതുപ്പിലെ പുകയാണ്. ഇന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി ഉള്ളിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. 

കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർയൂണിറ്റുകളിലെ ഇരുന്നുറോളം അ​ഗ്നി രക്ഷാപ്രവർത്തകർ ബ്രഹ്മപുരത്ത് അവസാന ഘട്ട പ്രവർത്തനങ്ങളിലാണ്. ചിലയിടത്ത് പ്ലാസ്റ്റിക്കിനൊപ്പം ഖരമാലിന്യവും മറ്റ് മാലിന്യങ്ങളും അടങ്ങയിട്ടുള്ളത് പുക അണയ്‌ക്കുന്നതിന് തടസമാകുന്നുണ്ട്.

അതേസമയം സംഭവത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരി​ഗണിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ കൂടി ചേർത്ത് അക്ഷൻ പ്ലാൻ തയാറാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും കോടതി പരി​ഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT