പ്രതീകാത്മക ചിത്രം 
Kerala

ക്വാഷൻ ഡെപ്പോസിറ്റ് തിരിച്ചു കിട്ടാൻ 10000 രൂപ കൈക്കൂലി; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

കരാറിന്‍റെ ഭാഗമായി രാജീവ് ഏഴു ലക്ഷം രൂപ ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്   എരഞ്ഞിപ്പാലം സരോവരം വാട്ടർ അതോറിറ്റി അസി. എൻജിനീയർ ഇ.ടി. സുനിൽകുമാറാണ് പിടിയിലായത്. ക്വാഷൻ ഡെപ്പോസിറ്റി തിരിച്ചുകൊടുക്കാനായി ഇയാൾ പതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. 

അമൃത് പ്രോജക്ട് നാല് പദ്ധതിയുടെ കരാറുകാരനായ വി. രാജീവിൽ നിന്നാണ് ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിനാണ്  കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്‍റെ ഭാഗമായി രാജീവ് ഏഴു ലക്ഷം രൂപ ക്വാഷൻ ഡിപ്പോസിറ്റായി കെട്ടിവെച്ചിരുന്നു. പ്രവൃത്തി പൂർത്തിയാക്കി ഗ്യാരന്‍റി പിരീഡ് 2021 ഒക്ടോബറിൽ കഴിഞ്ഞിതിനു പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ നൽകി. 

നിരവധി തവണ അസി. എൻജിനീയറെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും അസി. എൻജിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാജീവ് വിവരം കോഴിക്കോട് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാറിനെ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഓഫിസിൽ വെച്ച് സുനിൽകുമാറിന് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബീ​ഗം ഖാലിദ സിയ അന്തരിച്ചു, കൊച്ചിയിൽ വൻ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാസ്ക് ധരിച്ച ഒരാൾ വീടുകൾക്ക് മുന്നിൽ ചുവപ്പ് നിറം അടയാളപ്പെടുത്തുന്നത് സിസിടിവിയിൽ; മോഷണ ശ്രമം?

Year Ender 2025 | വിട പറഞ്ഞ വിഎസ്; വിട പറയാതെ വിവാദങ്ങള്‍

കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 4 മരണം, 9 പേർക്ക് പരിക്ക്

SCROLL FOR NEXT