സാംബശിവ റാവു, എം ലിജു 
Kerala

ബാറുകളിൽ നിന്ന് കോഴ : സാംബശിവ റാവുവിന്റെ റിപ്പോർട്ടിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ജോയിന്റ് എക്സൈസ് കമ്മിഷണർ വിനോദിനെയും, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ അജയിനെയുമാണ് സ്ഥലം മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ബാറുകളിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോ​ഗസ്ഥരെയാണ് മാറ്റിയത്. സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മിഷണർ വിനോദിനെയും, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ അജയിനെയുമാണ് സ്ഥലം മാറ്റിയത്.

എറണാകുളത്തു നിന്നും എസ് വിനോദിനെ എക്സൈസ് ആസ്ഥാനത്തേക്ക് മാറ്റി. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായ കെ ആർ അജയിനെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായി മാറ്റി നിയമിച്ചു. ഇരുവരും അഴിമതിക്കാരായതിനാൽ നേരിട്ട് സാമ്പത്തിക ഇടപാടുള്ള പദവികളിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു സാംബശിവ റാവുവിൻ്റെ റിപ്പോർട്ട്. എന്നാൽ അജയിനെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്ന് ആക്ഷേപമുണ്ട്.

സ്ഥലം മാറ്റിയ വിനോദിന് പകരം, കോഴിക്കോട് നോർത്ത് സോൺ ജോയിന്റ് കമ്മീഷണറായിരുന്ന ഷിബു എറണാകുളം ജോയിന്റ് കമ്മീഷണറാകും. വിമുക്തി ചുമതലയുണ്ടായിരുന്ന രാജേഷ് വി, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് കമ്മീഷണറാകും. സുരേഷ് കെ.എസ് കോഴിക്കോട് നോർത്ത് സോൺ ജോയിന്റ് കമ്മീഷണറാവും.

പദവി ഒഴിയുന്നതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ്, വിനോദ്, അജയ് എന്നിവർക്കെതിരെ ഗുരുതരമായ കോഴ ആരോപണങ്ങളുണ്ടായിരുന്നത്. ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണ ശിപാർശയുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവായിട്ടില്ല. ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് സംബശിവറാവുവിനെ മാറ്റുകയായിരുന്നു.

Bribes from bars: Excise officials transferred

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍ നിര്‍ണയ ബിൽ: പിന്തുണയ്ക്കുമെന്ന് അവ്ഹാദ്; പരിശോധിക്കുമെന്ന് സുലെ; എൻസിപിയിൽ ആശയക്കുഴപ്പം?

87 വിജയം, 5 കിരീടം; ഹിറ്റ്മാനെ വീണ്ടും നായകനാക്കാന്‍ മറ്റെന്തു വേണം? മുംബൈയുടെ ലക്ഷ്യം 6-ാം കിരീടം

അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; വയോധികൻ മരിച്ചു

ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആറുപേർക്ക് നഷ്ടം 626 പവനും മൂന്ന് കോടിയും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി