മണ്ഡല പുനര്‍ നിര്‍ണയ ബിൽ: പിന്തുണയ്ക്കുമെന്ന് അവ്ഹാദ്; പരിശോധിക്കുമെന്ന് സുലെ; എൻസിപിയിൽ ആശയക്കുഴപ്പം?

ബില്ലിന്റെ കരട് വായിച്ചുനോക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു
Jitendra Awhad, Supriya Sule
ജിതേന്ദ്ര അവ്ഹാദ് , സുപ്രിയ സുലെഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം. എന്‍സിപി ശരദ് പവാര്‍ വിഭാഗം വക്താവ് ജിതേന്ദ്ര അവ്ഹാദ് ആണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭയിലെ 50 ശതമാനം സീറ്റ് വര്‍ധന സ്വീകാര്യമാണ്. മണ്ഡല പുനര്‍നിര്‍ണയ ബില്‍ ഭരണഘടനാപരമെന്ന് ശരദ് പവാര്‍ പറഞ്ഞതായി, പവാര്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അവ്ഹാദ് പറഞ്ഞു.

Jitendra Awhad, Supriya Sule
വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം : ടിവികെ എംഎല്‍എ അറസ്റ്റില്‍

'ഭരണഘടനാപരമായ വ്യവസ്ഥകള്‍ പ്രകാരം മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതുണ്ടെന്ന് പവാര്‍ സാഹിബ് പറഞ്ഞു. അത് ഇന്നല്ലെങ്കില്‍ ഭാവിയില്‍ നടപ്പാക്കേണ്ടതു തന്നെയാണ്. ബില്ലിനെ പിന്തുണയ്ക്കാനാണ് പൊതുവായ ധാരണ. പാര്‍ട്ടി എംപിമാര്‍ നിര്‍ദ്ദിഷ്ട ബില്‍ വിശദമായി പഠിക്കും. അതിനുശേഷം തുടര്‍നടപടികള്‍ വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എടുക്കുന്ന തീരുമാനപ്രകാരം മുന്നോട്ട് പോകും.' ജിതേന്ദ്ര അവ്ഹാദ് വ്യക്തമാക്കി.

അതേസമയം ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ പറഞ്ഞു. ബില്ലില്‍ പാര്‍ട്ടിയുടെ നിലപാട് തിങ്കളാഴ്ച വ്യക്തമാക്കും. ബില്ലിന്റെ കരട് വായിച്ചുനോക്കാതെ ഒരു തീരുമാനവും എടുക്കില്ല. സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയും സ്ത്രീകള്‍ക്കുള്ള സംവരണവും മുന്‍നിര്‍ത്തിയായിരിക്കാം അവ്ഹാദ് പിന്തുണയ്ക്കുമെന്ന് പറഞ്ഞതെന്നും സുപ്രിയ സുലെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ ജിതേന്ദ്ര അവ്ഹാദിന്റെ തീരുമാനത്തെ ന്യായീകരിക്കാതെ ലോക്സഭയിലെ പാര്‍ട്ടി വിപ്പും ഷിരൂര്‍ എംപിയുമായ അമോല്‍ കോല്‍ഹെ രംഗത്തെത്തി. ബില്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് കോല്‍ഹെ പറഞ്ഞു. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വര്‍ധിപ്പിക്കുന്ന തരത്തിൽ, മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയിരുന്നു. ബിൽ പരി​ഗണിക്കാനായി ഈ മാസം 30 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.

Jitendra Awhad, Supriya Sule
ജഡ്ജി നിയമനത്തില്‍ ഒരു സമുദായത്തിന് മുന്‍ഗണന, SC - ST- OBC പ്രാതിനിധ്യം വളരെ കുറവ്; രാഷ്ട്രപതിക്ക് കത്തെഴുതി മുന്‍ ചീഫ് ജസ്റ്റിസ് ഗവായ്
Jitendra Awhad, Supriya Sule
ബംഗാളില്‍ ഋതബ്രത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പ്രതിപക്ഷ നേതാവായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി
Summary

NCP (SP) to back delimitation Bill, says Awhad; Sule says party will examine draft first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

എംകെ സ്റ്റാലിൻ/
Narendra Modi
Prime Minister Narendra Modi
Sharad Pawar
X

FOLLOW US

ON GOOGLE DISCOVER