ബംഗാളില്‍ ഋതബ്രത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പ്രതിപക്ഷ നേതാവായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി

അഖ്രൂസമാനെ ചീഫ് വിപ്പായി നിയമിച്ചതും കോടതി റദ്ദാക്കിയിട്ടുണ്ട്
Ritabrata Banerjee, Calcutta High Court
ഋതബ്രത ബാനര്‍ജി, കല്‍ക്കട്ട ഹൈക്കോടതി
Edited By:
Updated on: 
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വിമത തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗത്തിന് കനത്ത തിരിച്ചടി. വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ നിയമസഭ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് കൃഷ്ണ റാവു നിരീക്ഷിച്ചു.

Ritabrata Banerjee, Calcutta High Court
30 ലക്ഷം രൂപയുടെ ടിവി, 11 ലക്ഷത്തിന്റെ അലങ്കാര വിളക്ക്, 6 ലക്ഷം രൂപയുടെ പൂജാമുറി; കെജരിവാളിന്റെ 'ഷീഷ് മഹല്‍' തുറന്ന് ഡൽഹി സർക്കാർ

തൃണമൂല്‍ കോണ്‍ഗ്രസിലെ മമത ബാനര്‍ജി വിഭാഗത്തിന്റെ വാദങ്ങള്‍ കൂടി കേള്‍ക്കാനും, തുടര്‍ന്ന് പ്രതിപക്ഷ നേതൃപദവിയില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനും കോടതി സ്പീക്കര്‍ രതീന്ദ്ര ബോസിന് നിര്‍ദേശം നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന്, മമത ബാനര്‍ജി നിര്‍ദ്ദേശിച്ച മുതിര്‍ന്ന നേതാവ് ശോഭന്‍ദേബ് ചതോപാധ്യായയെ മറികടന്നാണ്, വിമത വിഭാഗം ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അഖ്രൂസമാനെ ചീഫ് വിപ്പായി നിയമിച്ചതും കോടതി റദ്ദാക്കിയിട്ടുണ്ട്.

മമത വിഭാഗത്തിലെ ശോഭന്‍ദേബ് ചതോപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ, ശോഭന്‍ദേബിന്റെ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായില്ല. തുടര്‍ന്ന് ചതോപാധ്യായ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കേസില്‍ അന്തിമ വിധി വരുന്നത് വരെ ഋതബ്രത ബാനര്‍ജിക്ക് താല്‍ക്കാലിക പ്രതിപക്ഷ നേതാവായി തുടരാമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിഷയം രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ സിംഗിള്‍ ബെഞ്ചിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിക്കുകയുമായിരുന്നു.

Ritabrata Banerjee, Calcutta High Court
'ലോക്‌സഭാ സീറ്റുകളില്‍ 50% വര്‍ധന'; മണ്ഡല പുനര്‍നിര്‍ണയ ബില്‍ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
Ritabrata Banerjee, Calcutta High Court
തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു, സിആർപിഎഫിന് സുരക്ഷാ ചുമതല
Summary

Trinamool Congress rebel Ritabrata Banerjee loses Leader of Opposition post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER