ജഡ്ജി നിയമനത്തില്‍ ഒരു സമുദായത്തിന് മുന്‍ഗണന, SC - ST- OBC പ്രാതിനിധ്യം വളരെ കുറവ്; രാഷ്ട്രപതിക്ക് കത്തെഴുതി മുന്‍ ചീഫ് ജസ്റ്റിസ് ഗവായ്

ജുഡീഷ്യല്‍ നിയമനങ്ങളിലെ അസമത്വത്തില്‍ ഇടപെടണമെന്ന് ബി ആര്‍ ഗവായ്, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ആവശ്യപ്പെട്ടു
Former CJI BR Gavai
മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്file
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഒരു പ്രത്യേക സമുദായത്തിന് സ്‌പെഷല്‍ പരിഗണന ലഭിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഉന്നത നീതിപീഠങ്ങളില്‍ ഒബിസി, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വളരെ കുറവാണ്. ജുഡീഷ്യല്‍ നിയമനങ്ങളിലെ അസമത്വത്തില്‍ ഇടപെടണമെന്ന് ബി ആര്‍ ഗവായ്, മൂന്നു പേജുള്ള കത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ആവശ്യപ്പെട്ടു.

Former CJI BR Gavai
ബംഗാളില്‍ ഋതബ്രത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; പ്രതിപക്ഷ നേതാവായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി

ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീം കോടതിയിലെ ജഡ്ജി നിയമനത്തില്‍ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചെന്ന് കത്തില്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് ആരോപിച്ചു. സമീപകാലത്ത് നടന്ന ജുഡീഷ്യല്‍ നിയമനങ്ങള്‍ യോഗ്യതയെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയെയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്നും ഗവായ് ചൂണ്ടിക്കാട്ടുന്നു.

മറ്റെല്ലാവരെയും ഒഴിവാക്കി, സമൂഹത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ശുപാര്‍ശ ചെയ്യുന്നു. ഇതിലൂടെ ജഡ്ജി നിയമനത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതായും ജസ്റ്റിസ് ഗവായ് ആരോപിച്ചു. മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനത്തെ എതിര്‍ക്കുകയല്ല, അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

2018 മുതല്‍ നിയമിക്കപ്പെട്ട 715 ഹൈക്കോടതി ജഡ്ജിമാരില്‍ 22 പേര്‍ മാത്രമാണ് പട്ടികജാതി (SC) വിഭാഗത്തില്‍ നിന്നുള്ളത്. 16 പേരാണ് പട്ടികവര്‍ഗ (ST) വിഭാഗത്തില്‍ നിന്നുള്ളത്. 89 പേര്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (OBC) നിന്നുള്ളവരും, 37 പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനാ കോടതികളിലെ ജഡ്ജിമാരില്‍ നാലില്‍ മൂന്ന് പേരും 'ജനറല്‍' വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് കത്തില്‍ വ്യക്തമാക്കി.

Former CJI BR Gavai
30 ലക്ഷം രൂപയുടെ ടിവി, 11 ലക്ഷത്തിന്റെ അലങ്കാര വിളക്ക്, 6 ലക്ഷം രൂപയുടെ പൂജാമുറി; കെജരിവാളിന്റെ 'ശീഷ് മഹല്‍' തുറന്ന് ഡൽഹി സർക്കാർ
Former CJI BR Gavai
'ലോക്‌സഭാ സീറ്റുകളില്‍ 50% വര്‍ധന'; മണ്ഡല പുനര്‍നിര്‍ണയ ബില്‍ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ
Summary

'One section favoured': Ex-CJI Gavai writes to Prez on judiciary's low representation of SCs, STs, OBCs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER