UK Navy's F-35 fighter jet  File
Kerala

ബ്രിട്ടനില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ തിരുവനന്തപുരത്ത്; എഫ് 35 യുദ്ധവിമാനത്തിന്റെ തകരാര്‍ പരിശോധിക്കും

17 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് തിരുവനന്തപുരത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘം തലസ്ഥാനത്തെത്തി. 17 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ അറ്റ്‌ലസ് സി1 (എ 400എം) വിമാനത്തിലാണ് എന്‍ജിനീയര്‍മാര്‍ എത്തിയത്.

തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ജൂണ്‍ 14നാണ് ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.

അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. തുടര്‍ന്ന് പൈലറ്റ് ഇതേ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു.

100 മില്യണ്‍ ഡോളര്‍ വില വരുന്ന വിമാനം ബ്രിട്ടീഷ് നാവികസേനയുടേതാണ്. ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യുന്നത് എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. കനത്ത മഴയെ തുടര്‍ന്ന് വിമാനം ഹാങ്ങറിലേക്ക് മാറ്റാമെന്ന ഇന്ത്യയുടെ നിര്‍ദേശം ബ്രിട്ടന്‍ തള്ളിയിരുന്നു.

A British team arrived in the capital to repair a British F-35 fighter jet that was grounded at Thiruvananthapuram airport following a malfunction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT