സെന്തില്‍ ബാലാജി/ ഫെയ്സ്ബുക്ക് 
Kerala

മന്ത്രിയുടെ സഹോദരന്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്ന് 

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ കൊച്ചിയില്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ കൊച്ചിയില്‍ പിടിയില്‍. അശോക് കുമാറിനെ ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. അശോക് കുമാറിനെ ഇന്ന് വൈകീട്ട് തന്നെ ചെന്നൈയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അശോക് കുമാറിനെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.

സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പും ഇഡിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് നാലുതവണയാണ് ഇഡി അശോക് കുമാറിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അശോക് കുമാര്‍ ഇതുവരെയും ഹാജരായില്ല.
അശോക് കുമാര്‍ വിദേശത്തേയ്ക്ക് കടന്നിരിക്കാം എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള അറസ്റ്റ്. 

കോടതിയില്‍ ഹാജരാക്കിയ സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അശോക് കുമാറിന്റെ ഭാര്യയുടെ പേരില്‍ സെന്തില്‍ ബാലാജി സ്ഥലം വാങ്ങിയതായി കണ്ടെത്തിയതായി പറയുന്നുണ്ട്. സെന്തില്‍ ബാലാജി ബിനാമി പേരില്‍ വാങ്ങിയ സ്വത്താണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അശോക് കുമാറിനെ ഇഡി കസ്റ്റഡിയിലെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം