പ്രതീകാത്മക ചിത്രം 
Kerala

സ്ത്രീ ശബ്ദത്തിൽ ‌വിളിച്ചു, യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടി; കൊച്ചിയിൽ സഹോദരങ്ങൾ അറസ്റ്റിൽ 

ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ . കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പൊലീസിന്‍റെ പിടിയിലായത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ്  സംഘം തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജർക്കാണ് ഹണിട്രാപ്പ് സംഘത്തിന്‍റെ വലയിൽ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ യുവാവിനെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികൾ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം. 

പ്രത്യേക ആപ്പ് ഉപയോഗിച്ച് ശബ്ദം മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 

സ്ത്രീകളുടെ ശ്ബദം ലഭിക്കാൻ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു  പ്രതികൾ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.എന്നാൽ ആ അഡ്രസ്സിൽ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മരട് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT