അറസ്റ്റിലായ നിധിന്‍  
Kerala

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെണ്‍ സുഹൃത്തിന് ക്രൂര മര്‍ദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരനായ കുന്നത്തുനാട് സ്വദേശി നിധിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ വിവാഹം മുടങ്ങുമെന്ന ഭയത്തിലാണ് യുവാവ് പെണ്‍സുഹൃത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ഉപേക്ഷിച്ചതിന് പിന്നാലെ ഇയാള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നിതിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ചയാണ് ഇയാള്‍ യുവതിയെ കാണാനെത്തിയത്.

വിവാഹിതയായ ഈ സ്ത്രീ തന്റെ വിവാഹം മുടക്കുമെന്ന് നിതിന്‍ ഭയന്നു. പിന്നാലെ കാറില്‍വച്ച് തോര്‍ത്തുകൊണ്ട് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി കോതമംഗലം ബൈപ്പാസില്‍ തള്ളി. 12 പവന്‍ ആഭരണങ്ങളും കവര്‍ന്നു. കുന്നത്തുനാട് സിഐ എസ് ശിവലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Brutal Assault on Female Friend for Demanding to Back Out of Marriage; Man Arrested in Kunnathunad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍