സതാം ഹുസൈന്‍, അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാന്‍ 
Kerala

വനിതാ ദിനത്തില്‍ നെടുങ്കണ്ടത്ത് നടന്നത് ക്രൂരപീഡനം; ഭര്‍ത്താവിനൊപ്പം ജോലി തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു, നാല് പേര്‍ അറസ്റ്റില്‍

ഇന്നലെ രാത്രിയാണ് അസം സ്വദേശിനിയും ഭര്‍ത്താവും കുട്ടിയും ജോലി തേടി നെടുംകണ്ടത്തെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജോലി തേടിയെത്തിയ അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍. അസം സ്വദേശികളായ സതാം ഹുസൈന്‍, അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാന്‍, എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവിനൊപ്പം എത്തിയ യുവതിയെ ആണ് അസം സ്വദേശികള്‍ ആക്രമിച്ചത്.

ഇന്നലെ രാത്രിയാണ് അസം സ്വദേശിനിയും ഭര്‍ത്താവും കുട്ടിയും ജോലി തേടി നെടുങ്കണ്ടത്തെത്തിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവര്‍ പരിചയപ്പെടുകയായിരുന്നു. താമസിക്കാന്‍ സ്ഥലവും ജോലിയും വാഗ്ദാം ചെയ്ത് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ഇതിനിടെ സദ്ദാം ഇയാളുടെ മറ്റ് സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്ന് ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെയും കുട്ടിയേയും ഒരു മുറിയില്‍ ഇരുത്തിയ ശേഷം യുവതിയെ പീഡിപ്പിക്കുകയയായിരുന്നു. അവിടെ വെച്ച് സദ്ദാം ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സദ്ദാമിന്റെ അജിമുദീന്‍, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാന്‍ എന്നിവരും ശാരീരികമായി ഉപദ്രവിച്ചതായും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT