ഫയല്‍ ചിത്രം 
Kerala

ബഫർ സോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അ‌വസാനിക്കും

ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബഫർ സോൺ പ്രശ്നത്തിൽ പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അ‌വസാനിക്കും. വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലുമുള്ള പരാതികൾ ഇന്ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. 

ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെൽപ് ഡെസ്കുകളിൽ ലഭിച്ചത്. ഇതിൽ 17,054 എണ്ണത്തിൽ മാത്രമാണ് തീർപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ മാത്രം 12445 പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 
അതിനിടെ ഫീൽഡ് സർവേ പുരോ​ഗമിക്കുന്നുണ്ടെങ്കിലും പുതിയ നിർമ്മിതികളുടെ വിവരങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താനായിട്ടില്ല. 

സ്ഥലപരിശോധ‍ന പൂർത്തിയാക്കി വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺ‍മെന്റ് സെന്ററിന്റെ അസറ്റ് മാ‍പ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധ‍നയെ ഇന്നലെ ബാധിച്ചു. തുടർന്ന് ജില്ലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന മുടങ്ങിയതിനാൽ പുതുതായി കണ്ടെത്തിയ നിർമി‍തികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല. അതിനാൽ സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മിക്ക മേഖലകളിലും പൂർത്തിയാക്കാനായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT