അപകടത്തിന്റെ സിസിടിവി ദൃശ്യം 
Kerala

ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിച്ചു; റോഡ് മുറിച്ച് കടന്ന സ്ത്രീകളുടെ മുകളിലൂടെ കയറി ഇറങ്ങി; നിരവധി പേര്‍ക്ക് പരിക്ക്

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കരുണാപുരത്ത് കാല്‍നടയാത്രക്കാരായ സ്ത്രീകളുടെ മുകളിലൂടെ ബസ് കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഈ സമയം പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന യുവതികളെ ഇടിച്ചിട്ട ബസ് അവരുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. 

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് പറ്റി. പിന്നാലെയെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ സൂചന. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയത് കണ്ടാണ് യുവതികള്‍ റോഡ് മുറിച്ച് കടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT