അപകടത്തിൽപ്പെട്ട ബസ്/ ടെലിവിഷൻ ചിത്രം 
Kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി; 15 പേര്‍ക്ക് പരിക്ക്  

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാല മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 15ഓളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില അതീവ ഗുരുതരമല്ലെന്നാണ് വിവരം.

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുള്ള ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. രാമപുരം പൊലീസും അഗ്നിശമനസേനയും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

'സമ്പാദിച്ചു കൂട്ടിയിട്ടു കാര്യമില്ല, ശുഭാപ്തിവിശ്വാസമുള്ളവർ കൂടുതൽ കാലം ജീവിക്കും'

സിനിമ പെരുമയ്ക്ക് ആദരമായി 'കിരീടം പാലം'; അന്തരിച്ച മഹാനടൻ തിലകന് സ്മാരകം ഒരുങ്ങുന്നു; ഇത്തവണ 5 ദിവസത്തെ ഓണാഘോഷ വേദി

രണ്ട് ദിവസം കൊണ്ട് 20 കോടി കടന്ന് 'ഖലീഫ'; പൃഥ്വിരാജ് ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി