പ്രതീകാത്മക ചിത്രം 
Kerala

തമിഴ്‌നാട്ടില്‍ വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മലയാളികള്‍ മരിച്ചു

ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. തമിഴ്‌നാട്ടിലെ മന്നാര്‍ഗുഡിയില്‍ പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.  

ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഘം വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചത്. 

മന്നാര്‍ഗുഡിയ്ക്ക് സമീപം വെച്ച് വളവു തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ അടക്കം 47 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉറക്കത്തിനിടെയാണ് അപകടം ഉണ്ടായതെന്നതിനാല്‍, അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചേക്കുമെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും