ബസ് ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം 
Kerala

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, തിരുവനന്തപുരത്ത് ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി, മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബാസാണ് അപകടമുണ്ടാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

ബസ് ഡിവൈഡറില്‍ ഇടിച്ച് കയറുകയും സമീപത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് ഓടിച്ചിരുന്ന പ്രമോദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അപകടത്തില്‍ പ്രമോദിനും രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരെയും തീരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Bus crashes into divider in Thiruvananthapuram, three injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT