പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയിൽ എംഡിഎംഎയുമായി ബസ് ജീവനക്കാർ പിടിയിൽ

ആലുവ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നാണ് 180 മില്ലിഗ്രാം എംഡിഎംഎ പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംഡിഎംഎയുമായി രണ്ട് സ്വകാര്യ ബസ് ജീവനക്കാരെ ആലുവയിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നാണ് 180 മില്ലിഗ്രാം എംഡിഎംഎ പിടികൂടിയത്.

ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കണ്ടക്ടര്‍മാരാണ്. ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് എം.ഡി.എം.എ. കൈവശംവെച്ചിരുന്നതെന്നാണ് വിവരം.

ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്. എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്‌സൈസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT