പ്രതീകാത്മക ചിത്രം 
Kerala

ഉപതെരഞ്ഞെടുപ്പ്: ഡിസംബർ 12ന് സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ആ വാർഡിന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് (ചല്ലിവയൽ),  മടവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് (പാറമ്മൽ) എന്നിവിടങ്ങളിൽ ഡിസംബർ 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ആ വാർഡിന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ രേഖകൾ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകാൻ ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണം.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT