നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു ഫയല്‍
Kerala

പാലക്കാട് 16, ചേലക്കര 9, വയനാട് 21; നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

ഒ​ക്ടോ​ബ​ര്‍ 30 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാം.

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം അ​വ​സാ​നി​ച്ചു. പാ​ല​ക്കാ​ട് 16 സ്ഥാ​നാ​ർ​ഥി​ക​ളും ചേ​ല​ക്ക​ര​യി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളും വ​യ​നാ​ട്ടി​ൽ 21 സ്ഥാ​നാ​ർ​ഥി​ക​ളുമാണ് മ​ത്സ​ര രം​ഗ​ത്തു​ള്ളത്. പാ​ല​ക്കാട് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​വ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ (കോ​ൺ​ഗ്ര​സ്), സി ​കൃ​ഷ്ണ​കു​മാ​ർ (ബി​ജെ​പി), ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളാ​യി കെ ബി​നു മോ​ൾ (സി​പി​എം), കെ പ്ര​മീ​ള കു​മാ​രി (ബി​ജെ​പി), സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഡോ പി സ​രി​ൻ, എ​സ് സെ​ൽ​വ​ൻ, ആ​ർ രാ​ഹു​ൽ, സി​ദ്ദീ​ഖ്, ര​മേ​ഷ് കു​മാ​ർ, എ​സ് സ​തീ​ഷ്, ബി ​ഷ​മീ​ർ, രാ​ഹു​ൽ ആ​ർ മ​ണ​ല​ടി വീ​ട്.

16 സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​കെ 27 സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്. ചേ​ല​ക്ക​ര​യി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​പ​ര​നി​ല്ലെ​ങ്കി​ലും ഹ​രി​ദാ​സ് എ​ന്നൊ​രാ​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. യു ആ​ർ പ്ര​ദീ​പ്(​സി​പി​എം), ര​മ്യ ഹ​രി​ദാ​സ് (കോ​ൺ​ഗ്ര​സ്), കെ ​ബാ​ല​കൃ​ഷ്ണ​ൻ (ബി​ജെ​പി)​എ​ന്നി​വ​രാ​ണ് പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ.

സ്വത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി എ​ൻ ​കെ ​സു​ധീ​ർ, സു​നി​ത, എം എ രാ​ജു, ഹ​രി​ദാ​സ​ൻ, പ​ന്ത​ളം രാ​ജേ​ന്ദ്ര​ൻ, കെ ​ബി ലി​ന്‍റേ​ഷ് എ​ന്നി​വ​രും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. ആ​കെ 15 സെ​റ്റ് പ​ത്രി​ക​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ല​ഭി​ച്ച​ത്. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 21 പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. പ്രി​യ​ങ്ക ഗാ​ന്ധി (കോ​ണ്‍​ഗ്ര​സ്), സ​ത്യ​ന്‍ മൊ​കേ​രി (ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ), ന​വ്യ ഹ​രി​ദാ​സ് (ബിജെപി) തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഒ​ക്ടോ​ബ​ര്‍ 28 ന് ​ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ 30 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാം. തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ ചി​ത്രം ല​ഭി​ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT