സി രഘുനാഥ് / ഫെയ്സ്ബുക്ക് 
Kerala

പിണറായിക്കെതിരെ മത്സരിച്ചു, കെ സുധാകരന്റെ അടുത്ത അനുയായി: കോൺ​ഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ

കോൺഗ്രസ് കണ്ണൂർ മുൻ ഡിസിസി സെക്രട്ടറിയായിരുന്ന രഘുനാഥ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോൺ​ഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ചേരും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.  ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും. കോൺഗ്രസ് കണ്ണൂർ മുൻ ഡിസിസി സെക്രട്ടറിയായിരുന്ന രഘുനാഥ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു. 

അഞ്ചു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി ദിവസങ്ങൾക്കു മുൻപാണ് രഘുനാഥ് അറിയിച്ചത്. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് തീരുമാനം. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് താൻ ഗതികെട്ട സ്ഥാനാർത്ഥിയായി തീർന്നെന്നും രഘുനാഥ് പറഞ്ഞു. 

കോണ്‍ഗ്രസ് വിട്ടാലും കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ടാകുമെന്ന് രഘുനാഥ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഓരോ ആളുകളും പടിയിറങ്ങുമ്പോള്‍ കൊട്ടാരം വിദൂഷകന്മാര്‍ സ്തുതിഗീതം പാടട്ടെ. ചില തുറന്നു പറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കുക.

ഭാവി തീരുമാനം തന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് വിടാൻ പോകുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ രഘുനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും