മന്ത്രിസഭാ യോഗം/ഫയല്‍ 
Kerala

എന്‍ജിനീയറിങ് കോളജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍, തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 

തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ പുതുതലമുറ ബിടെക്, എംടെക് കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ 99 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നല്‍കും. കതിരൂര്‍ പുല്ല്യോട്ട്  7.9 ഏക്കര്‍ ഏക്കര്‍ ഭൂമിയാണ് നല്‍കുക. ആലപ്പുഴ കുട്ടനാട് താലൂക്ക് കൈനകരി വടക്ക് വില്ലേജില്‍ ഭൂമിയുടെ ക്രയവിക്രയവും പോക്ക് വരവും നിരോധിച്ചു പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റു യോഗ തീരുമാനങ്ങള്‍ ചുവടെ:

എച്ച്എസ്എ ഇംഗ്ലീഷ് താല്‍ക്കാലിക തസ്തികകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹൈസ്‌കൂളുകളില്‍ 639 താല്‍ക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കും. 3, 4 ഡിവിഷനുകള്‍ ഉള്ള ഹൈസ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേല്‍ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.

തസ്തിക

കണ്ണൂര്‍ കാരക്കുണ്ട് ഡോണ്‍ബോസ്‌കോ സ്പീച്ച് ആന്റ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2014 - 15 വര്‍ഷം അനുവദിച്ച കൊമേഴ്‌സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകള്‍ അനുവദിക്കും.

എച്ച് എസ് എസ് റ്റി ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് , മലയാ ളം ആന്റ്  കോമേഴ്‌സ്  വിഭാഗങ്ങളിലായി മൂന്നു തസ്തികള്‍ അനുവദിക്കും. 

എച്ച് എസ് എസ് റ്റി വിഭാഗത്തില്‍ കൊമേഴ്‌സ്, ഇക്കണോമിക്‌സ് ആന്റ്  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിലും മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും.

പുതുതായി സൃഷ്ടിക്കുന്ന തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ട്രെയിനിങ് ഉള്ള അധ്യാപകരെ നിയമിക്കുന്ന നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

പുതുതലമുറ എംടെക് കോഴ്‌സുകള്‍ അനുവദിച്ച കോളജുകള്‍  താഴെ:

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ്: 
സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ )

പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളേജ്: 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് 

തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്:

റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍ 

എന്‍ജിനീയറിങ് ഡിസൈന്‍ 

18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക. 

ബിടെക് കോഴ്‌സുകള്‍:

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് :

ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ )

തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്: സൈബര്‍ ഫിസിക്കല്‍ സിസ്റ്റം

ഇലക്ട്രോണിക്‌സ് ആന്റ്  കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ( അഡീഷണല്‍ ഡിവിഷന്‍ ) 

ബി.ടെക് വിഭാഗത്തില്‍ ഓരോ വിഭാഗത്തിലും 60 സീറ്റുകള്‍ വീതമാണ്  ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT