പ്രതീകാത്മക ചിത്രം/ ഫയൽ 
Kerala

കൂട്ടിലിട്ട് വളർത്തിയ തത്തയെ കസ്റ്റഡിയിലെടുത്തു; പറക്കാൻ കോടതി ഉത്തരവിനായി കാത്തിരിപ്പ് 

വനം-വന്യജീവി പരിരക്ഷയിൽ ഷെഡ്യൂൾ നാലിൽ പെടുന്നതാണ് തത്ത

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വീട്ടിൽ കൂട്ടിലിട്ട് വളർത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ചാലക്കുടി സ്വദേശിയുടെ വീട്ടിൽ തത്തയെ വളർത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. 

അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിൽ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുൻനിർത്തിയാണ് വനം വെറ്ററിനറി ഡോക്ടർ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്. വനം-വന്യജീവി പരിരക്ഷയിൽ ഷെഡ്യൂൾ നാലിൽ പെടുന്നതാണ് തത്ത.

ചാലക്കുടി കോടതിയിൽ കേസ് സമർപ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ കുറവിന്റെ സൂചനയായേക്കാം

'വഴിയിൽ ലോറിയും ഇന്നോവ കാറും തകർന്നു കിടക്കുന്നത് കണ്ടിരുന്നു, സന്തോഷേട്ടന്റെ വണ്ടിയാണെന്ന് അറിഞ്ഞില്ല'; ഞെട്ടലോടെ കിഷോർ സത്യ

കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം

SCROLL FOR NEXT