Calicut University  file
Kerala

കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനം: റഷീദ് അഹമ്മദിന്റെ ഡെപ്യൂട്ടേഷന് മുന്‍കാല പ്രാബല്യത്തോടെ അനുമതി

ഭരണപരമായ വിവാദങ്ങള്‍ക്കാണ് ഇതോടെ സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്

Author : ലക്ഷ്മി ആതിര

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി ഡോ. പി. റഷീദ് അഹമ്മദിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭരണപരമായ വിവാദങ്ങള്‍ക്കാണ് ഇതോടെ സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്.

നവംബര്‍ 23ന് പുറത്തിറക്കിയ ഉത്തരവിലാണ് കെ.ടി.എം. കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കരുവാരക്കുണ്ടിലെ പ്രൊഫസറായ റഷീദ് അഹമ്മദിന്റെ ഡെപ്യൂട്ടേഷന് ജൂലൈ ഒമ്പത് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അന്നേ ദിവസമാണ് അദ്ദേഹം പ്രോ വിസിയായി ചുമതലയേറ്റത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെയോ, ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ അനുമതി പ്രാബല്യത്തിലുണ്ടാകും.

സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എങ്ങനെയാണ് എയ്ഡഡ് കോളജിലെ അധ്യാപകനെ മാതൃസ്ഥാപനത്തില്‍നിന്ന് വിടുതല്‍ ചെയ്ത് സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിപ്പിച്ചതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ മൂന്നിന് സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും കോളജ് മാനേജര്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് കത്തയച്ചിരുന്നു.

സര്‍വകലാശാല സമര്‍പ്പിച്ച വിശദീകരണം പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രോ വൈസ് ചാന്‍സലര്‍ എന്ന നിയമപരമായ തസ്തികയിലേക്കുള്ള നിയമനത്തിന് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമില്ലെന്ന ധാരണയിലായതിനാലാണ് ഡെപ്യൂട്ടേഷന് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതെന്നും ഇത് മനഃപൂര്‍വമല്ലാത്ത ഭരണപരമായ വീഴ്ചയാണെന്നും സര്‍ക്കാര്‍ വിലയിരുത്തി. റഷീദ് അഹമ്മദിനെ പ്രോ വിസിയായി തിരഞ്ഞെടുക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടെങ്കിലും എയ്ഡഡ് കോളജിലെ സേവനത്തില്‍നിന്ന് വിടുതല്‍ ചെയ്ത് സര്‍വകലാശാലാ സര്‍വീസില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സാഹചര്യങ്ങളും പ്രധാനപ്പെട്ട അക്കാദമിക് തസ്തിക നികത്താനുള്ള സര്‍വകലാശാലയുടെ താല്‍പര്യവും പരിഗണിച്ചാണ് ഡെപ്യൂട്ടേഷന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഈ തീരുമാനം കീഴ്‌വഴക്കമായി കണക്കാക്കരുതെന്നും എയ്ഡഡ് കോളജുകളില്‍നിന്ന് സര്‍വകലാശാലകളിലേക്ക് അധ്യാപകരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുമ്പോള്‍ ഇനിമുതല്‍ നിര്‍ബന്ധമായും മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിലെ ഭിന്നതയും കോണ്‍ഗ്രസ്-ലീഗ് തര്‍ക്കവും നേരത്തെ വിവാദമായിരുന്നു. സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈനെ പ്രോ വിസി സ്ഥാനത്തേക്ക് ലീഗ് ഔദ്യോഗികമായി പരിഗണിച്ചിരുന്നുവെന്നും അദ്ദേഹത്തെ മറികടന്നാണ് റഷീദ് അഹമ്മദിനെ നിയമിച്ചതെന്നുമായിരുന്നു പ്രധാന ആക്ഷേപം. സര്‍വകലാശാലയിലെ രജിസ്ട്രാര്‍ തസ്തികയുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

അതിനിടെ, നിയമനത്തെ ചോദ്യം ചെയ്ത് സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകരായ ശിവദാസന്‍ പി., പ്രദ്യുമ്നന്‍ പി.പി. എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകളില്‍നിന്നുള്ള അധ്യാപകരുടെ ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച ചട്ടങ്ങളും നിയമവ്യവസ്ഥകളും ലംഘിച്ചാണ് നിയമനം നടത്തിയതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍ സര്‍വകലാശാലയോട് നവംബര്‍ 26നകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Calicut University Pro-VC Appointment: Deputation of Rasheed Ahmed Approved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ; വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മും, മുസ്‌ലിം ലീഗ് മൗനത്തിൽ

വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യണമെന്ന് മുന്നറിയിപ്പ്, ജെന്‍സണ്‍ ഹുവാങ് വീണ്ടും എന്‍വിഡിഎ തലപ്പത്ത്; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

മണൽകാറ്റിൽ കണ്ണിൽ പൊടി കയറി, എന്നിട്ടും ഡിക്യു അടിപൊളിയാക്കി; 'എഒടി'യുടെ വിശേഷങ്ങളുമായി ഛായാഗ്രാഹകൻ സുജിത് സാരംഗ്

അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍; ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, നൂറോളം പേര്‍ ആശുപത്രിയില്‍