അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍; ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, നൂറോളം പേര്‍ ആശുപത്രിയില്‍

food poison case
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കട്ടപ്പന: ഇടുക്കിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നൂറോളം പേര്‍ ആശുപത്രിയില്‍. അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പിഞ്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഭക്ഷ്യ വിഷബാധയേറ്റവരിലുണ്ട്. ആരോഗ്യസ്ഥിതി വഷളായ പത്തോളം പേരെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

ശനിയാഴ്ച വൈകിട്ടു മുതല്‍ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കുന്നത്. അടിമാലി താലൂക്ക് ആശുപത്രി, 4 സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേരും ചികിത്സ തേടിയിരിക്കുന്നത്. അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റത്.

സംഭവത്തില്‍ പഞ്ചായത്ത് അധികൃത ഇടപെട്ട് സ്ഥാപനം അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ഇന്നലെയാണ് റസ്റ്ററന്റില്‍ എത്തി അധികൃതര്‍ പരിശോധന നടത്തിയത്. കട്ടപ്പനയില്‍ മലപ്പുറം തിരൂരുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററില്‍നിന്ന് വിദ്യാര്‍ഥികളുമായി വിനോദ യാത്രയ്ക്കെത്തിയ സംഘത്തില്‍പെട്ട 63 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട ഇവര്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികിത്സതേടിയശേഷം സ്വദേശത്തേക്കു മടങ്ങി.

കൊടൈക്കനാല്‍ സന്ദര്‍ശിച്ചശേഷം രാമക്കല്‍മേട്ടിലെത്തി തങ്ങിയ സംഘം 22 ന് ഉച്ചയ്ക്ക് 1.30ഓടെ അവിടുള്ള ഹോം സ്റ്റേയില്‍നിന്ന് ഊണ് കഴിച്ചിരുന്നു. തുടര്‍ന്ന് രാമക്കല്‍മേട് സന്ദര്‍ശിച്ചശേഷം രാത്രി 9.30ഓടെ കട്ടപ്പനയിലെ ഹോട്ടലിലെത്തി മന്തി കഴിച്ചു. നാല് ബസുകളിലാണ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്നത്. ആദ്യം ഭക്ഷണം കഴിച്ച ആണ്‍കുട്ടികള്‍ ഒരുബസില്‍ മടക്കയാത്ര ആരംഭിച്ചു. മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചശേഷം യാത്ര തുടങ്ങാന്‍ ആരംഭിക്കുന്നതിനിടെ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി 12ഓടെ വയറിളക്കം അനുഭവപ്പെട്ട് കൂടുതല്‍ വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെത്തി. സ്വദേശത്തേക്ക് മടങ്ങിയ ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് ചെറുതോണി പിന്നിട്ടശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ ഇടുക്കി മെഡിക്കല്‍ കോളജിലും ചികിത്സ തേടുകയായിരുന്നു.

food poison case
മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിൽ നിരോധനാജ്ഞ; വിനോദസഞ്ചാരത്തിനും വിലക്ക്
food poison case
പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ
Summary

Al Faham, Mandi, and grilled chicken; food poisoning reported among those who ate at a restaurant, with around 100 people hospitalized.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER