തൃശൂര്‍: കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശിക്ഷ.
2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates