രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്‍കുന്നതാണോ യുഡിഎഫ് നയം?; അതൃപ്തി പരസ്യമാക്കി ആർഎസ്പി

ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനങ്ങള്‍ ഉടന്‍ പൂർത്തിയാക്കണമെന്ന് ആര്‍എസ്പി
N K Premachandran
എന്‍ കെ പ്രേമചന്ദ്രന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനങ്ങള്‍ ഉടന്‍ പൂർത്തിയാക്കണമെന്ന് ആര്‍എസ്പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ആറുമാസം പൂര്‍ത്തിയായിക്കഴിഞ്ഞു. പദവി വിഭജനങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കണമെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

കാബിനറ്റ് പദവികള്‍ കൂട്ടുന്നതിനെയും ആര്‍എസ്പി നേതാവ് വിമര്‍ശിച്ചു. രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്‍കുന്നതാണോ യുഡിഎഫ് നയം?. അങ്ങനെയെങ്കില്‍ ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് എ എ അസീസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കാബിനറ്റ് പദവികള്‍ നല്‍കുന്നതില്‍ മുന്നണിയില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല. യുഡിഎഫില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ നിര്‍ഭാഗ്യകരമാണ്. വിയോജിപ്പുകള്‍ മുന്നണി യോഗത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്. യുഡിഎഫ് നിരന്തരം ചേരണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Summary

N K Premachandran criticized the increase in cabinet-rank positions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

AZIZ RSP
Pinarayi Vijayan
Shyamsundar, PMA Salam
Pinarayi Vijayan
X

FOLLOW US

ON GOOGLE DISCOVER