കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് 
Kerala

നാളെ മുതല്‍ ബുക്ക് ചെയ്യാം; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ സര്‍വീസ് പ്രഖ്യാപിച്ചു, ഉദ്ഘാടന യാത്രയ്ക്ക് പ്രത്യേക ഓഫര്‍

ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. സീറ്റ് ബുക്കിങ് ഏപ്രില്‍ 7 വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കും. www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteskrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുണ്ട്. തിരുവനന്തപുരം-ബാംഗ്ലൂര്‍ റൂട്ടില്‍ സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും.

നാളെ 5 മണിക്ക് റിസര്‍വ്വേഷന്‍ ആരംഭിക്കുന്ന നാല് ഗജരാജ സ്ലിപ്പര്‍ നിന്നുള്ള ഓരോ യാത്രക്കാര്‍ക്കുമാണ് ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക. തുടര്‍ന്ന് ഓരോ ദിവസവും ഏപ്രില്‍ 30 വരെ പുതിയ സര്‍വ്വീസുകള്‍ ഇടുന്ന മുറക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഓരോ ദിവസവും കൂടുതല്‍ സര്‍വീസുകള്‍ ഓരോ ദിവസവും ഓണ്‍ലൈനില്‍ നല്‍കുകയും ഏപ്രില്‍ 30 ആം തീയതിയോടെ ഇത്തരത്തില്‍ 100 ബസ്സുകളുടെ റിസര്‍വേഷന്‍ ലഭ്യമാവുകയും ചെയ്യും. ഈ ബസ്സുകളില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ആകെ 100 പേര്‍ക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക. ഇത് കൂടാതെ തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30% വരെ ടിക്കറ്റ് നിരക്കില്‍ ഇളവും അനുവദിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT