കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ തകര്‍ന്ന വാഹനം / ടെലിവിഷന്‍ ചിത്രം 
Kerala

തിരുവനന്തപുരത്ത് പൊലീസിന് നേര്‍ക്ക് കഞ്ചാവ് മാഫിയയുടെ ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു, പൊലീസുകാരന് പരിക്ക്

സമീപത്തെ വീടുകള്‍ക്ക് നേരെയും കഞ്ചാവ് മാഫിയ ആക്രമണം അഴിച്ചുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിന് നേര്‍ക്ക് ആക്രമണം. കഞ്ചാവ് മാഫിയയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്രോള്‍ ബോംബ് എറിഞ്ഞ അക്രമികള്‍, പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്തു.

ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് ഗുരുതരമായി പരിക്കേറ്റു. ഇന്നുപുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. 

നെല്ലിക്കല്‍ കോളനി ഭാഗത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് പുലര്‍ച്ചെ പെട്രോളിങ് നടത്തിയത്. സമീപത്തെ വീടുകള്‍ക്ക് നേരെയും കഞ്ചാവ് മാഫിയ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിലേക്ക് ഓടി മറഞ്ഞതായും പൊലീസ് പറഞ്ഞു. 

പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി