ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മൂലത്തറയിലാണ് മൃതദേഹം കണ്ടെത്തിയത്
beggar murder
beggar murder
Updated on: 
1 min read

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു.

പോസ്റ്റുമോർട്ടത്തിൽ ഭിക്ഷക്കാരൻ ക്രൂരമായ മർദനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് 5 പേരെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്തവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആരാണ് മരിച്ചത് എന്ന കാര്യവും വ്യക്തമായിട്ടില്ല.

beggar murder
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. യുവാക്കൾ മദ്യപാനത്തിനെത്തിയപ്പോൾ ഭിക്ഷാടകനെത്തുകയും തുടർന്ന് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.

beggar murder
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന്‍ അറസ്റ്റില്‍
beggar murder
സൗജന്യമായി ആധാർ പുതുക്കാം; മൊബൈൽ നമ്പറും ഇ-മെയിലും മാറ്റണോ?
Summary

A beggar was found dead near Moolathara Dam in Palakkad. Post-mortem confirmed it was a murder resulting from brutal assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com