മുത്തങ്ങയില്‍ നിന്ന് പിടിയിലായ കഞ്ചാവ് കേസ് പ്രതികള്‍ എക്‌സൈസ് സംഘത്തോടൊപ്പം 
Kerala

നൂറ് കിലോ കഞ്ചാവ്, ഒരു കോടി രൂപ വില; മുത്തങ്ങയില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മുത്തങ്ങയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരാണ് അറസ്റ്റിലായത്. 

വ്യാഴാഴ്ച രാത്രി പത്തരയോടെ മുത്തങ്ങ കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. കെഎല്‍11 ബിഎസ് 2637 നമ്പര്‍ ഭാരത് ബെന്‍സ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

സിഐ അനില്‍ കുമാര്‍, സിഐ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സിഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യല്‍ സ്‌ക്വാഡിന് കൈമാറി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT