പിടികൂടിയ കഞ്ചാവ് പൊലീസ് പരിശോധിക്കുന്നു  വീഡിയോ ദൃശ്യം
Kerala

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ (വീഡിയോ)

തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായി. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.

കുണ്ടന്നൂര്‍ ചുങ്കത്തിനു സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 42 ഓളം പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് 80 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ബൈക്കുകളില്‍ തമിഴ്‌നാട്ടില്‍ എത്തിക്കുന്ന കഞ്ചാവ് അവിടെ നിന്നും ചരക്ക് വാഹനങ്ങളില്‍ കേരളത്തിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

വടക്കാഞ്ചേരി എരുമപ്പെട്ടി കുന്നംകുളം മേഖലകളില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വടക്കാഞ്ചേരി പൊലീസും സിറ്റി ഡാന്‍സാഫ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വടക്കാഞ്ചേരി സി ഐ റിജിന്‍ എം തോമസ്, ഗുരുവായൂര്‍ സി ഐ പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ മാരായ അനുരാജ് പ്രദീപ്, എ എസ് ഐ ജിജേഷ്, സി പി ഒ അരുണ്‍, ബാബു, ഹോം ഗാര്‍ഡ് ഓമനക്കുട്ടന്‍, സിറ്റി ഡാന്‍സ് ഓഫ് ടീം എന്നിവര്‍ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

'നാനും റൗഡി താൻ കഥ കേട്ട് ഞാൻ ഉറങ്ങിപ്പോയി; ഇഷ്ടമുള്ള സംവിധായകർക്കൊപ്പമാണെങ്കിൽ കഥ പോലും കേൾക്കാറില്ല'

ആരോ​ഗ്യകരമായ ഭക്ഷണത്തിനോ വ്യായാമത്തിനോ രക്ഷിക്കാനാകില്ല, ഉറക്കം കുറഞ്ഞാൽ ഫാറ്റിലിവർ സാധ്യത കൂടും

ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

SCROLL FOR NEXT