car accident at thiruvananthapuram 
Kerala

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

വാഹനം പൂര്‍ണമായും തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല.

വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ വീട് പൂട്ടിയായിരുന്നു പതിനാലുകാരന്‍ കറങ്ങാന്‍ ഇറങ്ങിയത്. പതിനാറ് വയസുകാരനാണ് ഒപ്പം ഉണ്ടായിരുന്നത്. കരമനയില്‍ എത്തിയ ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഫുട്പാത്തിലേക്ക് ഇടിച്ചുകയറി വായുവില്‍ ഉയര്‍ന്നു പൊങ്ങിയാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്ഥിരം അപകടമേഖലയില്‍ റോഡിലെ വളവ് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്.

A 14-year-old boy and his friend were involved in an accident at 2.30 am in Karamana, Thiruvananthapuram, after locking their family members and going out for a night drive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ഉരുള്‍പൊട്ടല്‍: കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കും സംരഭകര്‍ക്കും സഹായം, നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു

ഭൂമിക്ക് ഭീഷണി, വരുന്നു 15,000ത്തോളം ഛിന്ന ഗ്രഹങ്ങള്‍, എന്താണ് 'സിറ്റി കില്ലേഴ്സ്'

വിനോദ് ജാഖര്‍ എന്‍ എസ് യു ഐ ദേശീയ അധ്യക്ഷന്‍

വേറിട്ട കഥയുണ്ടോ നിങ്ങളുടെ കയ്യില്‍?; അടുത്ത സിനിമയ്ക്കായി കഥകള്‍ തേടി ജഗന്‍ ഷാജി കൈലാസ്

എന്തിനാണ് മനുഷ്യർ കരയുന്നത്?

SCROLL FOR NEXT